മുതുകുളം: ചിങ്ങോലി പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ കിരണം പദ്ധതിക്ക് തുടക്കമായി . വാർഡിലെ മുഴുവൻ വീടുകളിലുമായി മൂന്നു ഘട്ടമായിട്ടാണ് പദ്ധതി നടത്തുന്നത്.ആദ്യപടിയായി വാർഡിലെ മുഴുവൻ വീട്ടുകളിലും ജൈവ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. രണ്ടാം ഘട്ടമായി പച്ചക്കറി തൈകളും ഔഷധചെടികളും വിതരണം ചെയ്യും. മെഡിക്കൽ ക്യാമ്പും നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ഡി .സി .സി .ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു.ഡി.സി.സി.അംഗം രജ്ഞിത്ത് ചിങ്ങോലി അദ്ധ്യക്ഷനായി. പി. വിജിത,സി.അനിൽകുമാർ, സുനീർ, ധന്യ.എസ്., ജൂബി വർഗ്ഗീസ്, അമ്പിളി, സജിത, തങ്കച്ചി, എന്നിവർ സംസാരിച്ചു.