മുതുകുളം: പുതിയ വിള പട്ടോളിൽ മനോഹരൻ പിള്ള സാംസ്കാരിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ഉദയഭാനു, സെക്രട്ടറി അർക്ക രാജ് എന്നിവർ പങ്കെടുത്തു.