മാവേലിക്കര: അറുപതു രൂപയിൽ നിന്ന് ഏഴു വർഷം കൊണ്ട് ശതാഭിഷിക്തമായ പെട്രോൾ വില മാത്രമാണ് മോഡി സർക്കാരിന്റെ വളർച്ചയുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എത്രകുറഞ്ഞാലും അതിന്റെ ഗുണം കൊവിഡ് മഹാമാരിയിൽ പാടുപെടുന്ന സാധാരണ ജനങ്ങൾക്ക് നൽകില്ലെന്ന വാശിയിലാണ് മോഡി സർക്കാരെന്നും കൊടിക്കുന്നിൽ ആരോപിച്ചു.