കായംകുളം: നഗരസഭയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് രണ്ടു കേന്ദ്രങ്ങളിലായി ആന്റിജൻ ടെസ്റ്റ്‌ നടത്തി. 500 പേർ ടെസ്റ്റിന് വിധേയരായി.12 പോസിറ്റീവ് കേസുകൾ കണ്ടെത്തി. 10ന് വ്യാപാരി വ്യവസായി സമിതി അങ്കണത്തിൽ കൊവിഡ് ടെസ്റ്റ്‌ നടത്താൻ നടപടി സ്വീകരിച്ചു.