ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ 10 ന് ഉച്ചയ്ക്ക് രണ്ടു മുതൽ കന്നുകാലികളിലെ കുളമ്പു രോഗം; കാരണങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നടത്തും. ഗൂഗിൾ മീറ്റ് മുഖേനയാണ് ഓൺലൈൻ പരിശീലനം. താത്പര്യമുള്ളവർ ജൂൺ ഒമ്പത് വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ വാട്സ് ആപ്പുള്ള മൊബൈൽ നമ്പർ നൽകണം. ഫോൺ: 04762698550, 8075028868, 9947775978.