മാവേലിക്കര: ഡോ.രമേഷ് കുമാർ ഫൗണ്ടേഷന്റെ സഹായത്തോടെ കേരള പൊലീസിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ട്രോമ റെസ്ക്യൂ ഇൻഷ്യേറ്റീവ് രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുരക്ഷാ ഉപകരണങ്ങൾ കൈമാറി. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷിന് ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ ടി​.ആർ.ഐ നാഷണൽ കോ ഓഡിനേറ്റർ ഡോ. ജോൺ പണിക്കർ, ഡോ.രമേഷ് കുമാർ ഫൗണ്ടേഷൻ പ്രതിനിധി ഗോപൻ ഗോകുലം, ഐ.എം.എ ഐസേഫ് കൊല്ലം യൂണിറ്റ് ചെയർമാൻ ഡോ.ശ്രീകുമാർ, വി.സുരേഷ് മോഹൻ എന്നിവർ പങ്കെടുത്തു.