hdj
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഏരിയാ സെക്രട്ടറി എൻ.സോമൻ എന്നിവർ മന്ത്രിയെ ഷാളണിയിച്ച് സ്വീകരിക്കുന്നു

ഹരിപ്പാട്: കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സി.പി.എം ഹരിപ്പാട് ഏരിയാ കമ്മി​റ്റി ഓഫീസ് സന്ദർശിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഏരിയ സെക്രട്ടറി എൻ.സോമൻ എന്നിവർ മന്ത്രിയെ ഷാളണിയിച്ച് സ്വീകരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകമാർ ഉണ്ണിത്താൻ, കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ടി.എസ് താഹ, സി.പ്രസാദ്‌ എം.തങ്കച്ചൻ, എം.എം. അനസ് അലി, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ എന്നിവർ പങ്കെടുത്തു