tt
കരുവാറ്റ പഞ്ചായത്തിൻറ്റെ നേതൃത്വത്തിലുള്ള പാഥേയം പൊതിച്ചോറ് വിതരണം 5500 എണ്ണം കടന്നതിൻറ്റെ ഒത്തുചേരൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഹരിനപ്പാട്: കൊവിഡ് ദുരിതകാലത്ത് 'പാഥേയം' പദ്ധതിയിലൂടെ മൂന്നാഴ്ച കൊണ്ട് 5500 സൗജന്യ ഭക്ഷണപ്പൊതികൾ നൽകി കരുവാറ്റ ഗ്രാമപഞ്ചായത്തി ന്റെ ശ്രദ്ധേയ ഇടപെടൽ. കൊവിഡ് ബാധിതരുടെ കുടുംബങ്ങൾ, നിരീക്ഷണത്തിലുള്ളവർ, അഗതികൾ, കിടപ്പു രോഗികൾ എന്നിവർക്കാണ് ഭക്ഷണപ്പൊതികൾ വീട്ടിലെത്തിച്ചു നൽകിയത്. സ്പോൺസർഷിപ്പിലൂടെയാണ് പദ്ധതി തുടരുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ജനകീയ അടുക്കളയിൽ തയ്യാറാക്കുന്ന ഭക്ഷണ വിതരണം. ഭക്ഷണപ്പൊതി വിതരണം 5500 കടന്ന ദിവസം പാഥേയം പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി, കൊവിഡ് നോഡൽ ഓഫീസർ സേതുമാധവൻ എന്നിവർ സംസാരിച്ചു.