ഹരിപ്പാട്: നിർദ്ധന കുടുംബത്തിന് ചികിത്സാ സഹായവും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകി മുതുകുളം ലയൺസ് ക്ലബ്‌. രണ്ടു വൃക്കകളും തകരാറിലായ രോഗിയടക്കമുള്ള കുടുംബം ആഹാരത്തിനും മരുന്നിനും പണമി​ല്ലാതെ ബുദ്ധി​മുട്ടി​ക്കുന്നതായി​ അറി​ഞ്ഞതി​നെത്തുടർന്നാണ് നടപടി. 5 കിലോ അരിയും 300 രൂപയുടെ പച്ചക്കറി​ കിറ്റും 200 മുട്ടയും മരുന്നിനായി 10,000 രൂപയും ആർ.കെ. പ്രകാശ് വിതരണം ചെയ്തു. സോൺ ചെയർപേഴ്സൺ ആർ.കെ. പ്രകാശിന്റെ റീലീഫ് ഫണ്ട്‌ ഉപയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്.