ഹരിപ്പാട്:,ഹരിപ്പാട് ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി​ സ്‌കൂളിന്റെ സ്‌റ്റേഡിയം നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എ. സ്‌പോർട്‌സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന് കത്ത് നൽകി. കഴിഞ്ഞ സർക്കാർ സ്റ്റേഡിയം നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയത്തിന്റെ പണി തുടങ്ങാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിക്കാനുള്ള തടസങ്ങൾ നീക്കണമെന്നും ഇതി​നായി​ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം വിളിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു