തുറവൂർ: കുത്തിയതോട് കെ.എസ്.ഇ.ബി.അധികൃതർ ട്രാൻസ്ഫോർമറിലെ 'ഹരിജൻ' നീക്കം ചെയ്തു. ട്രാൻസ്മോർമറിന് ഇനി പുതിയ പേര് നൽകുമെന്ന് അസി. എൻജിനീയർ അറിയിച്ചു. തുറവുർ-പള്ളിത്തോട് റോഡിൽ ചാവടി കരേച്ചിറ പാലത്തിന് സമീപത്തെ ട്രാൻസ്ഫോർമറിന് പതിറ്റാണ്ടുകളായി ഹരിജൻ എന്ന പേരാണ് ബോർഡിലും രേഖകളിലും ഉപയോഗിച്ചിരുന്നത്. ഹരിജൻ എന്ന പ്രയോഗം സർക്കാർ നിയമം മൂലം നിരോധിച്ചെങ്കിലും കെ.എസ്.ഇ.ബി മാറ്റം വരുത്തിയില്ല. 'കേരളകൗമുദി' ഇത് സംബന്ധിച്ചു ഇന്നലെ വാർത്ത നൽകിയിരുന്നു.