ചേർത്തല: ചേർത്തലയിലെ സ്വകാര്യ സാമ്പത്തിക സ്ഥാപനമായ വിൻചിം ഫിനാൻസിന്റെ നേതൃത്വത്തിൽ കടക്കരപ്പള്ളി പഞ്ചായത്തിലെ ആശാവർക്കർമാർക്കും കൊവിഡ് ബാധിതർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വിൻചിം ഡയറക്ടർ പി.ഡി. ലക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റുമായ പി.ഡി. ഗഗാറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ എന്നിവർ പങ്കെടുത്തു.