ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ എൻ.ജി.ഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോമ്പൗണ്ട് ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. കളക്ടറേറ്റിൽ നടന്ന ശുചീകണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.അരുൺകുമാർ, ഏരിയ സെക്രട്ടറി വിമൽ വി.ദേവ്, ഏരിയ പ്രസിഡന്റ് എം.എസ്.സന്തോഷ്, ട്രഷറർ ടി. മനോജ്, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ വി.സജീവ്, ആർ.സുജീഷ് എന്നിവർ പങ്കെടുത്തു