മാവേലിക്കര: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ ഈസ്റ്റ് 1895-ാം നമ്പർ ശാഖായോഗത്തിലെ മുഴുവൻ കുടുംബങ്ങളിലും കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും പച്ചക്കറി കിറ്റുകളുടേയും വിതരണം നടത്തി. വിതരണോദ്ഘാടനം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ. എ.വി.ആനന്ദരാജ് നിർവഹിച്ചു. ശാഖ പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, വിനുധർമ്മരാജ്, സുരേഷ് പള്ളിക്കൽ, യൂത്ത്മൂവ്മെന്റ് താലൂക്ക് യൂണിയൻ ജോ. കൺവീനർ ഷനോജ്, കമ്മിറ്റി മെമ്പർമാരായ ജി. രാജൻ, ആനന്ദ കുമാർ, ജയൻ, ഉദയൻ, സുജാ വിനോദ്,സുനിൽ പ്രസാദ്, ശ്യാംലാൽ ഷിബു, സജി, അപ്പു, ലത സന്തോഷ്, കമലമ്മ സുദർശനൻ, രാധാരാജേന്ദ്രൻ, ജയാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു