tv-r

തുറവൂർ:കൊവിഡ് ബാധിച്ചു കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് കൂപ്പള്ളിൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ പി.എ.ഷെരീഫിന്റെ
ഭാര്യ ആരീഫ (80) മരിച്ചു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻ കെ.പി.സി.സി സെക്രട്ടറി പരേതനായ എം.കെ.അബ്ദുൾ ഗഫൂർ ഹാജിയുടെ സഹോദരിയാണ്. മക്കൾ:അബ്ദുൾ സത്താർ, രാജ (റിട്ട.രജിസ്ട്രാർ), ഷെഫീഖ്,സുലൂ, ഷീല, പരേതനായ ഷാദുലി. മരുമക്കൾ: സാജിത, റംല,ഷാമില, നിസാർ, പരേതനായ ജമാൽ.