ആലപ്പുഴ : ഇന്ധനവിലവർദ്ധനവിനെതിരെയുള്ള സി.പി.ഐയുടെ പ്രതിഷേധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവഹിച്ചു. അസി. സെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷനായി. അസി സെക്രട്ടറി ജി.കൃഷ്ണപ്രസാദ്,എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം. ഹുസൈൻ,ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, മണ്ഡലം അസി. സെക്രട്ടറി ബി.നസീർ എന്നിവർപങ്കെടുത്തു.