ആലപ്പുഴ : ഇന്ധനവില വർദ്ധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായണൻ എം.എൽ.എ.,
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജന്നിംഗ്‌സ് ജേക്കബ്, ജില്ലാ ഭാരവാഹികളായ അഡ്വ.പ്രദീപ് കൂട്ടാല, തോമസ് കളരിക്കൽ, ജോസഫ് കുട്ടി തുരുത്തേൽ, ബിനു കെ.അലക്‌സ്, ടി.പി.ജോൺ, ജോസ് കൊണ്ടോടിക്കരി,സി.ഇ.അഗസ്റ്റിൻ,ഷിജി വർഗ്ഗീസ്, ആസിഫ് അലി, കെ.പി.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.