അമ്പലപ്പുഴ : ബി.ജെ.പിയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപിന്‌ വേണ്ടി പ്രമേയം പാസാക്കാൻ ഒരുമിച്ചു നിന്നവർ കരിമണൽ കടത്തുമൂലം ദുരിതത്തിലാവുന്ന തോട്ടപ്പള്ളിയെ സംരക്ഷിക്കാനും ഒരുമിച്ചു നിൽക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം. വി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ. പി. ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. പ്രദീപ്‌, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. ബാബുരാജ് എന്നിവർ സംസാരിച്ചു.