അമ്പലപ്പുഴ : കൊവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, പി. ജി.വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ അലവൻസുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജസ്റ്റിസ് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഈ വിഷയത്തിൽ ഉദാരപൂർണമായ സമീപനം സ്വീകരിക്കണമെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജസ്റ്റിസ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ. കുര്യൻ ഉമ്മൻ,സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. എസ്.വി.അരുൺ എന്നിവർ ആവശ്യപ്പെട്ടു.