ഹരിപ്പാട്: കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കുമാരപുരം അമിതാ മൻസിലിൽ എം എം ബഷീർ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് താമല്ലാക്കൽ മുഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ. കാർത്തികപ്പള്ളി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ, കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, സംസ്ഥാന കാർഷിക വികസന എക്സിക്യൂട്ടീവ് ഡയറക്ടർ, കുമാരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അമ്പലപ്പുഴ പണ്ടാരക്കളം പുത്തൻപുരയിൽ കുടുംബാംഗം നസീമ. മക്കൾ: താരീഖ് ബഷീർ(ദുബായ്), ജസീം ബഷീർ (ദുബായ്), ഡോ. അമിതാ ബഷീർ. മരുമക്കൾ: അലീഷ താരീഖ്, ജറിൻ ഫാത്തിമ, ഷനീബ് അബൂബക്കർ(സൗദി).