ആലപ്പുഴ : ചേർത്തല താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചേർത്തല താലൂക്ക് തല ദുരന്തനിവാരണ മാർഗരേഖയുടെ പ്രകാശനം കളക്ടറേറ്റിൽ ജില്ലാകളക്ടർ എ. അലക്‌സാണ്ടർ നിർവഹിച്ചു. മാർഗരേഖയുടെ കൈപ്പുസ്തകം തഹസിൽദാർ പി.ജി. രാജേന്ദ്രബാബു കളക്ടർക്ക് കൈമാറി. മാർഗരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണത്തിൽ വിവിധ വകുപ്പുകളിലുള്ള തൊണ്ണൂറോളം പേർക്ക് പരിശീലനം നൽകി. ദുരന്തനിവാരണ മാർഗരേഖയിൽ അടിയന്തര ഘട്ടത്തിൽ ആരംഭിക്കേണ്ട 50 ക്യാമ്പുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ ഡെപ്യൂട്ടികളക്ടർ സന്ധ്യ ദേവി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഷൈജു പി.ജേക്കബ് എന്നിവർ പങ്കെടുത്തു.