ഹരിപ്പാട്: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുമാരപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ബിജു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത ബിജു., ലോക്കൽ കമ്മറ്റി അംഗം ആർ.ബിജു,കൊച്ചുകുട്ടൻ,ദേവദത്തൻ, മനോജ് എന്നിവർ പങ്കെടുത്തു.