ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി 489-ാം നമ്പർ ശാഖയിലെ പത്ത് കുടുംബ യൂണിറ്റുകളിലും കൊവിഡാനന്തര ചികിത്സാസഹായം നൽകി. ശാഖ ചെയർമാൻ എം.എസ്.നടരാജൻ,കൺവീനർ മുരുകൻ പെരക്കൻ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം വിതരണം ചെയ്തത്.ശാഖാ കമ്മറ്റി അംഗങ്ങൾ,കുടുംബയൂണിറ്റ് കൺവീനർമാർ എന്നിവരും പങ്കെടുത്തു. ഏഴാം നമ്പർ സ്പാർക്ക് കുടുംബ യൂണിറ്റിന്റെ ചികിത്സാ സഹായവിതരണം ശാഖ കൺവീനർ മുരുകൻ പെരക്കൻ നിർവഹിച്ചു. കുടുംബയൂണിറ്റ് പ്രവർത്തകരായ പ്രദീപ്, പ്രതീഷ് ചെത്തിക്കാട്,സുശീലൻ, ബൈജു,മിനി,സനിത എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും കാരുണ്യ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കി യൂണിയനിലെ മികച്ച ശാഖയായി വാഴവേലി ശാഖ മാറിയതായി ഭാരവാഹികൾ പറഞ്ഞു.