ആലപ്പുഴ :ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ 11 ന് രാവിലെ 11 മുതൽ ''കറവ യന്ത്രം- ഉപയോഗ രീതിയും പശു വളർത്തൽ മേഖലയിൽ കറവ യന്ത്രത്തിനുള്ള പ്രാധാന്യവും'' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് മുഖേന ഓൺ ലൈൻ പരിശീലനം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 10 ന് മുമ്പ് ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ വാട്‌സാപ്പുള്ള മൊബൈൽ നമ്പർ കൂടി നൽകണം. ഫോൺ: 04762698550,9947775978.