വള്ളികുന്നം: പെട്രോൾ,ഡീസൽ വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചൂനാട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരംസംഘടിപ്പിച്ചു.. യൂത്ത്കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം മീനുസജീവ് സമരം ഉദ്ഘാടനം ചെയ്തു. സാനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജലീൽഅരീക്കര, ഷിഹാസ് ഷാജഹാൻ, അരുൺ കടക്കൽ, തൻസീർബദർ, മുഹമ്മദ് ഷമീർ തുടങ്ങിയവർ സംസാരിച്ചു.