ആലപ്പുഴ: പെട്രോൾ വില വർദ്ധനയിൽ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ തല പ്രതിഷേധ പരിപാടി ജനറൽ ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിനു മുമ്പിൽ ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.എം.നൗഫൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഡ്വ എ.എ റസാക്ക്, മണ്ഡലം സെക്രട്ടറി ബാബു ഷെരീഫ്, ടൗൺ ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ എന്നിവർ പ്രസംഗിച്ചു.