ഹരിപ്പാട്: നങ്ങ്യാർകൂട്ടങ്ങര -തട്ടാരമ്പലം റോഡിൽ കരിപ്പുഴ തോടിനു കുറുകെയുള്ള കരിപ്പുഴ ചെറിയ പാലത്തിന്റെ അപ്രോച്ചുറോഡിൽ ഇന്റർലോക്ക് നിരത്തുന്ന ജോലികൾ ചെയ്യുന്നതിനായി ഇന്ന് മുതൽ 11വരെ കരിപ്പുഴ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അസി.എൻജിനീയർ അറിയിച്ചു