അമ്പലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൈനിക ഓഫീസർമാരുടെ നേതൃത്വത്തിൽ ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കി. അമ്പലപ്പുഴ ബി.ആർ.സിയുടെ കീഴിൽ പരിചരണത്തിലുള്ള കുട്ടികൾക്കാണ് സ്നേഹപൂർവം ജനകീയ മെഡിക്കൽസിന്റെ ലോക്ക്ഡൗൺ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾക്കുള്ള തുക കേണൽ സി.വിജയകുമാർ, മേജർ രവീന്ദ്രൻ പിള്ള എന്നിവർ സ്പോൺസർ ചെയ്തത്. ബ്ലോക്ക് പ്രൊജക്ട് സെന്ററിൽ നടന്ന ചടങ്ങിൽ കോ-ഓർഡിനേറ്റർ ജി.സുമംഗലി, കെ.കെ.കുഞ്ചുപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ് അനുപമ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിന്ദു ബൈജു, സ്നേഹപൂർവം ജനകീയ മെഡിക്കൽസ് പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം, കെ. അഞ്ജന, ലക്ഷ്മി നായർ എന്നിവർ പങ്കെടുത്തു.