ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഓർമ്മക്കൂട്ടം 1991 ന്റെ നേതൃത്വത്തിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും കൈമാറി. ചേർത്തല തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയാണ് ഓർമ്മക്കൂട്ടം. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ സഹായം ഏറ്റുവാങ്ങി.പഞ്ചായത്ത് അംഗം സൂര്യദാസ്,ഗ്രൂപ്പ് അംഗങ്ങളായ വേണുഗോപാൽ, ഉല്ലാസ് ക്ലാസിക്കൽ, വേണു തിരുവിഴ, സുരേഷ് ബാബു, ഗിരീഷ് മറ്റവന, സുനിൽകുമാർ, സന്തോഷ് എന്നിവർ പങ്കെടുത്തു.