മുതുകുളം : ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കണ്ടല്ലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം സി.പി.ഐ കണ്ടല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുഭാഷ് ബാബു ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി എസ്. ശ്രീജേഷ് അദ്ധ്യക്ഷനായി. ജെ.മനോജ് സ്വാഗതവും വി.സുനീഷ് നന്ദിയും പറഞ്ഞു. മഞ്ജു, ഷിബു, അക്ഷയ്, അനഘ സുഭാഷ്, ആർദ്ര സുഭാഷ് എന്നിവർ പങ്കെടുത്തു.