മാവേലിക്കര: വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിത വിജയൻ അദ്ധ്യക്ഷയായി. കെ.ആർ.മുരളീധരൻ, കെ.ഗോപൻ, കുര്യൻപള്ളത്ത്, പഞ്ചവടി വേണു, ജസ്റ്റിൻസൺ പാട്രിക്, ചിത്രാമ്മാൾ, രാജലക്ഷ്മി, ലത മുരുകൻ, രമേശ്കുമാർ, ലാലി ബാബു, ശശി, ശാന്തി അജയൻ, ഋഷികേശ് വിജയൻ, അജയൻ തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.