മാവേലിക്കര: പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി കെ.മുരളീധരൻ അധ്യക്ഷനായി. സുഭാഷ്, ഷിബു, ജ്യോതി വാസ, കെ.സി രാജൻ, ഷാജി അധിപൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.