മാവേലിക്കര മാവേലിക്കര നഗരസഭാധ്യക്ഷൻ, സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, തെക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.ബാലചന്ദ്രന്റെ 16ാം ചരമ വാർഷികാചരണം മാവേലിക്കര പുന്നമൂട്ടിൽ നടന്നു. അനുസ്മരണ ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. അഡ്വ.നവീൻ മാത്യു ഡേവിഡ് അധ്യക്ഷനായി. മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, ആർ.രാജേഷ്, ലീല അഭിലാഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഡി.തുളസീദാസ്, ജി.അജയകുമാർ എന്നിവർ സംസാരിച്ചു. കെ.അജയൻ സ്വാഗതം പറഞ്ഞു.