kit

പൂച്ചാക്കൽ: കൊവിഡ് പ്രതിരോധിക്കുന്നതിന് കിടപ്പു രോഗികൾക്ക് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന സാന്ത്വന കിറ്റിന്റെ വിതരണോദ്ഘാടനം ചേർത്തല പെയിൻ ആൻഡ് കെയർ പാലിയേറ്റീവ് ചെയർമാൻ കെ.രാജപ്പൻ നായർ നിർവഹിച്ചു. സാനിട്ടൈസർ, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, ബെഡ്ഷീറ്റ്, ഭക്ഷ്യക്കിറ്റ് എന്നിവ അടങ്ങിയതാണ് കിറ്റ്. ചട്ിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് അദ്ധ്യക്ഷനായി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വിവേകാനന്ദ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി.വിനോദ്, രജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ധനേഷ് കുമാർ ,ബേബി ചാക്കോ, ശാലിനി, കെ.ഇ.കുഞ്ഞുമോൻ , ആർ.അനിരുദ്ധൻ,അംബികാ ശശിധരൻ ,കെ.ബി.ബാബുരാജ്, ആർ.ജയചന്ദ്രൻ, സെക്കൻഡറി പാലിയേറ്റീവ് നഴ്സുമാരായ റീനാ രാജേഷ്, സുലേഖ, ജിഷ തുടങ്ങിയവർ പങ്കെടുത്തു.