മാവേലിക്കര : തഴക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം ലോൺ പലിശ സബ്സിഡി വിതരണം പതിനാറാം വാർഡ് ശ്രീശക്തി അയൽക്കൂട്ടത്തിന് കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം വിതരണം ചെയ്ത 1,78,64,964 രൂപയുടെ പലിശ സബ്സിഡിയായ 14,16,263 രൂപയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. സി.ഡി.എസ് അധ്യക്ഷ പ്രസന്നഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.അനിരുദ്ധൻ, അസി.സെക്രട്ടറി മോഹൻദാസ്, ഗോകുൽ രംഗൻ എന്നിവർ പങ്കെടുത്തു.