ആലപ്പുഴ:ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ അടിയന്തര ധനസഹായം നൽകുക, നറുക്കെടുപ്പ് ആരംഭിക്കുമ്പോൾ 5000 രൂപയുടെ ലോട്ടറി ടിക്കറ്റ് മുൻകൂറായി നൽകുക, ലോട്ടറി മൊത്ത വിറ്റുവരവിന്റെ ഒരു ശതമാനം ക്ഷേമനിധി ബോർഡിനു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറോളം കേന്ദ്രങ്ങളിൽ വീട്ടുപടിക്കൽ പ്ലക്കാർഡുമായി തൊഴിലാളികൾ ധർണ നടത്തി.
ജില്ലാ തല ഉദ്ഘാടനം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് ചെങ്ങന്നൂരിൽ നിർവഹിച്ചു. മോഹൻ പേരിശേരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സേതു ചേർത്തല, വി.സി. ഉറമീസ് ശ്രീകല, മോജ, അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നിവർ വിവിധ പ്രദേശങ്ങളിൽ നേതൃത്വം നൽകി.