മാവേലിക്കര: ഉമ്പർനാട് 44ാം നമ്പർ എൻ.എസ്.എസ് കരയോഗം തെക്കേക്കര ഗ്രാമപഞ്ചായത്തിന് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജയശ്രീ ശിവരാമൻ ഏറ്റുവാങ്ങി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും തീവ്രപരിചരണവിഭാഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ചികിത്സ ധനസഹായഫണ്ട് കൈമാറുകയും ചെയ്തു. കരയോഗം പ്രസിഡന്റ് ശിവശങ്കരപിളള, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ആർ.സുനിൽകുമാർ, ജോ.സെകട്ടറി കെ.ദിനേശ്, ട്രഷറർ ജയപ്രകാശ്, സോമനാഥൻപിള്ള, ഗോപകുമാർ, നന്ദകുമാർ എന്നിവർ പങ്കെടുത്തു. ജയപ്രകാശ് തിരുവാതിര, ഡോ.വിപിൻ കാർത്തിക എന്നിവരാണ് പഞ്ചായത്തിന് നൽകിയ ഓക്സിമീറ്ററുകൾ കരയോഗത്തിന് വാങ്ങി നൽകിയത്.