ചാരുംമൂട്: പെട്രോൾ വിലവർദ്ധനവിന് എതിരെ സി.പി.എം മാമ്മൂട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പെട്രോൾ പമ്പിന മുന്നിൽ നടന്ന പ്രതിഷേധം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.ഓമനക്കുട്ടൻ, വാർഡ് മെമ്പർ ആശ, ബ്രാഞ്ച് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ആദിക്കാട്ടുകുളങ്ങര മേഖലയിൽ പ്രതിഷേധം നടത്തി.
പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ്ണ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി നൗഷാദ് എ.അസീസ് ഉദ്ഘാടനം ചെയ്തു. ബഷീർ മാവിള അധ്യക്ഷത വഹിച്ചു. ജി ജി.ശ്രീകുമാർ .കെ.കൃഷ്ണൻ , ആഷിക് കണ്ടിരേത്ത് , എം.എസ്.ആരിഷ്, നന്ദു തലക്കോട് എന്നിവർ സംസാരിച്ചു.