sainudheen
ഡോ.സൈനുദീൻ പട്ടാഴി

ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്.നാരായണൻ നായർ സ്മാരക അവാർഡിന് (2021) ഡോ. സൈനുദീൻ പട്ടാഴിയെ തി​രഞ്ഞെടുത്തതായി സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരള യൂണിവേഴ്സിറ്റി സുവോളജി അദ്ധ്യാപകനും പരിസ്ഥിതി ശാസ്ത്രഞ്‌ജനുമായ ഇദ്ദേഹം

ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. നാരായണൻ നായരുടെ ചരമവാർഷിക ദിനമായ 11 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് മാനേജർ കെ.എ. രുഗ്മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, പ്രഥമാദ്ധ്യാപിക ജി.കെ.ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സി.അനിൽകുമാർ , മീഡിയ കൺവീനർ ആർ.ശിവപ്രകാശ് എന്നിവർ അറി​യി​ച്ചു.