അമ്പലപ്പുഴ : അയൽവാസിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ആമയിട നാഗമംഗലം കോളനിയിൽ സുനിലിന്റെ മകൻ അപ്പു എന്നു വിളിക്കുന്ന സുനീഷിനെ (20) ആണ് ഇന്നലെ പുലർച്ചെ കരുമാടി ക്ഷേത്രത്തിനു സമീപം രാത്രികാല പട്രോളിംഗിനിടെ എസ്.ഐ ഹാഷിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .