അരൂർ:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അന്യായമായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. അരൂർ പള്ളിയറക്കാവ് ബ്രാഞ്ചിൽ നടന്ന സമരം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.