photo

ചേർത്തല: ലോക്ക് ഡൗണിൽ ദുരിതമനുഭിക്കുന്ന അംഗങ്ങൾക്കായി അഖില കേരള വിശ്വകർമ്മ മഹാസഭ ഉഴുവ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യധാന്യക്കി​റ്റ് വിതരണം ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഡി.സതീശൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ ഖജാൻജി എ.ആർ.ബാബു, ശാഖാകമ്മി​റ്റിയംഗങ്ങളായ രഘുവരൻ കൊച്ചുവെളി, ചന്ദ്രൻകുട്ടിചിറയിൽ, സുനി മാറിയത്ത്, മോഹനൻ,സുരേഷ് പള്ളിയിൽ ,അനീഷ്ചന്ദ്രൻ,സോമനാഥൻ എന്നിവർ സംസാരിച്ചു.