മുതുകുളം : വാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 675 ലിറ്റർ കോട പിടികൂടി. കാർത്തികപ്പള്ളി , ആറാട്ടുപുഴ, രാമഞ്ചേരി , കരുവാറ്റ വടക്ക് ഭാഗങ്ങളിൽ നിന്നാണ് കന്നാസിൽ സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ബൈജു, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ ,അലക്സാണ്ടർ, സി.ഇ.ഒമാരായ ഷാജഹാൻ, ശ്രീകുമാർ,സുർജിത്ത്,ഫ്രാൻസിസ് ആന്റണി,അനീഷ് ആന്റണി എന്നിവർ റെയ്ഡിൽ പങ്കെടുത്തു