ഹരിപ്പാട്: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾപമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പള്ളിപ്പാട്ട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ ഉദ്ഘാടനം ചെയ്തു. വിനീത് അദ്ധ്യക്ഷനായി. അനന്ദു ബാബു, ശ്രീജിത്ത്, വിഷ്ണു എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സാജൻ പി കോശി അദ്ധ്യക്ഷനായി. തെക്കേനടയിൽ ജില്ലാ കമ്മിറ്റി അംഗം ജി. സിനു ഉദ്ഘാടനം ചെയ്തു. സജീവ് അദ്ധ്യക്ഷനായി. തൃക്കുന്നപ്പുഴയിൽ ജില്ലാ കമ്മിറ്റി അംഗം വി എം പ്രമോദ് ഉദ്ഘാടനം ചെയ്തു. ഷാനവാസ് അദ്ധ്യക്ഷനായി. കരുവാറ്റയിൽ മണ്ഡലം ആക്ടിംഗ് സെക്രട്ടറി സജീവ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി കെ ആർ അദ്വൈത്, പി വി ജയപ്രസാദ്, സനൽ തുടങ്ങിയവർ പങ്കെടുത്തു. മുതുകുളത്ത് മണ്ഡലം കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു അഞ്ജലി അദ്ധ്യക്ഷയായി.