ആലപ്പുഴ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലും കുട്ടിരിപ്പുകാർ ഇല്ലാതെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സ്വർണ്ണവും പണവുമൊക്കെ സൂക്ഷിക്കാനുള്ള ചുമതല പൊലീസ് എയ്ഡ് പോസ്റ്റിനെ ഏൽപ്പിക്കണമെന്ന് നഴ്സുമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. രോഗി മരിച്ചാൽ ബന്ധുക്കളെത്തി കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് പലപ്പോഴും നഴ്സുമാരുടെ കയ്യിൽ നിന്നു പണം കൊടുക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഒരു നഴ്സ് 4500 രൂപ രോഗിയുടെ ബന്ധുക്കൾക്ക് കൊടുക്കേണ്ടി വന്നു. അതിനാൽ പണവും ആഭരണവും സൂക്ഷിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു.