ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നെടുമുടി സ്റ്റേഷനിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്ന ജീവനക്കാർക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്ത് സ്റ്റേഷനിലെ സ്ഥിരം ജീവനക്കാർ മാതൃകയായി. ലോക്ക് ഡൗൺ മൂലം ദിവസ വേതനക്കാർക്ക് ഡ്യൂട്ടി ലഭിക്കുന്നില്ല. ബോട്ട് മാസ്റ്റർ ഹരിലാൽ, മനാഫ്, ബിന്ധുരാജ്, ഡ്രൈവർ നവാസ്, ജയ്മോഹൻ, സ്രാങ്ക് പ്രസാദ് കട്ടകുഴി, സജീവ്, മുജീബ്, ബിനു, ലാസ്ക്കർ സുരാജ് എന്നിവർ നേതൃത്വം നൽകി.