ആലപ്പുഴ: കാട്ടിൽ മാർക്കറ്റിൽ ആത്മവിദ്യാസംഘം ഗവ. എൽ.പി സ്ക്കൂളിൽ അറിവിന്റെ ലോകത്തിലേക്ക് ചുവട് വെക്കുന്ന കുരുന്നുകൾക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഠനോപകരണങ്ങൾ വീട്ടിൽ എത്തിച്ചു മാതൃകയായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശേഖരിച്ച പഠനോപകരണങ്ങൾ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. എം.എം.അനസ് അലി വിദ്യട്ടർത്ഥി യദുകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് അജിത, ഡി.വൈ.എഫ്.ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയംഗം ബിജു, തൃക്കുന്നപ്പുഴ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അഡ്വ. ശ്രീജേഷ് ബോൺസലെ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ, വാർഡ് മെമ്പർ ദിവ്യ അശോക് എന്നിവർ പങ്കെടുത്തു. സ്കൂളിലെ
എൽ.കെ.ധി, യു.കെ.ജി, ഒന്ന് എന്നീ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ പഠനോപകരണങ്ങൾ എത്തിച്ചു.