photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പറയകാട് 684ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് സമാശ്വാസ സഹായ വിതരണവും ആദരിക്കലും നടത്തി. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഞ്ജലി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ പദ്ധതി വിശദീകരണം നടത്തി.ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ,യൂണിയൻ കൗൺസിലർ ടി.ഗിരീഷ്കുമാർ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട്,സൈബർ സേന ചെയർമാൻ ബാലേഷ്,ശാഖ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ബാബു, കരുണാകരൻ,സന്തോഷ് വടയംവീട്, തങ്കച്ചൻ എന്നിവർ സംസാരിച്ചു. ശാഖാ അംഗവും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ. സജിയേയും ശാഖ ഗുരുമന്ദിരം ചാർജ്ജ്കാരനായ ഗോപൻ വടയംവീടിനേയും ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ആദരിച്ചു. ശാഖ കൺവീനർ സുനിമോൻ സ്വാഗതവും ഉദയൻ നന്ദിയും പറഞ്ഞു.