ആലപ്പുഴ: പെട്രോൾ,ഡീസൽ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവിൽ ലോക് താന്ത്രിക് യുവജനതാദൾ പ്രതിഷേധിച്ചു. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗം സാദിഖ് എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.അജ്മൽ മുഖ്യപ്രഭാഷണം നടത്തി. നസീർ പുന്നക്കൽ, സാദിഖ് നീർക്കുന്നം, എം കെ നവാസ്, എം.പി.സലീം, അസീം വട്ടപ്പള്ളി, സിയാദ് മേത്തർ, അനീഷ് തമ്പി, ജെറിൻ ജേക്കബ്, അജി തെക്കുംപുറം, അഫ്‌സൽ, നഹാസ് എന്നിവർ പങ്കെടുത്തു.