ആലപ്പുഴ: കൊവിഡ് പോസിറ്റീവായ കുടുംബങ്ങൾക്ക് കാരുണ്യനഗരം ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ നൽകി. ആദ്യ ദിനത്തിൽ 200 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകുമെന്ന് സംഘടന ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. ചടങ്ങിൽ എ.എം.സൈഫുദ്ദീൻ ,എം.കബീർ, ടി.എം.അഷ്റഫ്, ജലധരൻ എന്നിവർ നേതൃത്വം നൽകി.